കേരളപ്പിറവിയൊ അതോ ???
പണ്ട് പണ്ട് ക്രിസ്തുവിനും ഏതാണ്ട് രണ്ടായിരം വര്‍ഷം മുന്‍പുള്ള കാലഘട്ടത്തിനും മുന്‍പായിരുന്നു മാതൃഹത്യാപാപം തീര്‍ക്കാന്‍ പരശുരാമന്‍ ദക്ഷിണഖണ്ഡത്തിലെ മഹേന്ദ്രഗിരിയില്‍ വന്നു തപസ്സനുഷ്ടിച്ചത്. ആ മഹേന്ദ്രഗിരിയുടെ ഒരു വശത്തായി കടമ്പനാട്(കദംബം ) എന്നൊരു ജനപദം മയൂരവര്‍മ്മന്‍ എന്നൊരു ഭാര്‍ഗവഗോത്രജാതനായ ബ്രഹ്മക്ഷത്രവംശജനായ ഒരു രാജാവിനാല്‍ ഭരിക്കപ്പെട്ടിരുന്നു. ആ രാജാവിന്‍റെ ശിക്ഷണത്തില്‍ ബ്രഹ്മക്ഷത്രസംസ്കാരമാര്‍ജ്ജിച്ചു വളര്‍ന്നവരാണ് ഗോകര്‍ണ്ണത്തിലേക്കും അവിടെ നിന്നും കന്യാകുമാരിവരെ വ്യാപിച്ച നമ്മുടെ കേരളത്തിലെ പൂര്‍വ്വികര്‍. ഇതാണ് പരശുരാമന്‍ കേരളഭൂമിയെ കടലില്‍ നിന്നുദ്ധരിച്ചു ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തുവെന്നും മറ്റുമുള്ള കിംവദന്തികള്‍ക്ക് ആസ്പദം.
അന്നുണ്ടായ കേരളം പിന്നീട് വിവിധ സംസ്കാരങ്ങളുടെ വിളനിലമായി പരിലസിച്ചു. സഹിഷ്ണുതയുടെ പര്യായമായ ഒരു ജനത ഇവിടെ വസിച്ചിരുന്നു. പല മതങ്ങള്‍ അതിന്‍റേതായ ആചാരങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് നിലനിന്നു പോന്നു. രാജഭരണം ആയിരുന്ന അക്കാലത്തു രാജ്യവികസനതിന്റെ ഭാഗമായുള്ള പരസ്പര യുദ്ധങ്ങള്‍ക്കും കീഴടലങ്ങലുകള്‍ക്കും കീഴ്പ്പെടുത്തലുകള്‍ക്കും ഒക്കെ വിളനിലമായിട്ടുണ്ടീ ഭൂമി.
ഒടുവില്‍ 1956 നവംബര്‍ ഒന്നാം തീയതി രാഷ്ട്രീയമായി കേരളം വീണ്ടും ഉണ്ടായി. ആ രാഷ്ട്രീയക്കാര്‍ തങ്ങളുടെ അണികളെ ഉല്‍പ്പാദിപ്പിക്കാന്‍ മതസ്പര്‍ദ്ധ വളര്‍ത്തി ആളുകളെ പരസ്പരം അകറ്റാന്‍ തുടങ്ങി. അങ്ങനെ പാര്‍ടികള്‍ വര്‍ഗീയ വല്ക്കരിക്കപ്പെട്ടു. ഒരു ജാതിയില്‍ പല പാര്‍ട്ടികള്‍ രൂപം കൊണ്ടു. അങ്ങബലം കൂട്ടുന്നതിനും പ്രചാരണത്തിനും വേണ്ടി പരസ്പരം കൊന്നുകൊണ്ടിരുന്നു. ഇനിയീ ഭൂമി വീണ്ടും വിഘടിച്ചു വിഘടിച്ചു ഇല്ലതാവുന്നൊരു ദിനം വരും.
അങ്ങനെ കേരളത്തിന്‍റെ പിറവി ദിനമല്ല മറിച്ചു മരണ ദിനത്തിന് ആണിയടിച്ച ദിവസമാണ് ഇന്ന്. കൊഴിഞ്ഞുപോണോരായുസ്സില്‍ ഒന്നുകൂടി !!!!

No comments:
Post a Comment