Friday, 31 July 2015

എന്‍റെ മോള്‍ക്ക്‌ നല്‍കാന്‍ കഴിയാത്ത ബാല്യം !!!

കോളാമ്പിപൂക്കളില്‍ നിന്നും മഷിപ്പേനയുടെ  അടപ്പുകൊണ്ട് പൊട്ടുകള്‍ തീര്‍ത്ത ബാല്യം !!!
കപ്പയുടെ ഇലകളില്‍ മാലയും താലിയും മെനഞ്ഞു വീട് കളിച്ച ബാല്യം !!!
വീടിന്‍റെ  ചാണകം മെഴുകിയ വരാന്തയില്‍ ഉരുളന്‍ കല്ലുകള്‍ എറിഞ്ഞു കൊത്തങ്കല്ല് കളിച്ച ബാല്യം !!!
പരന്ന കല്ല്‌ കളത്തിലെറിഞ്ഞു കൊന്തിതൊട്ട് കളിച്ച ബാല്യം !!!
കല്ല്‌ വച്ച് മെടഞ്ഞ ഓലപ്പന്ത്‌ കൊണ്ട് എറിപ്പന്ത് കളിച്ച ബാല്യം !!!
കുമിളച്ചെടിയുടെ കായകൊണ്ട് നെറ്റിയില്‍ പൊട്ടിച്ചു ശബ്ദമുണ്ടാക്കിക്കളിച്ച ബാല്യം !!!
പെച്ചങ്ങയും പ്ലാവിലയും ഈര്‍ക്കിലിയും വാഴനാരും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ച ബാല്യം !!!
തേഞ്ഞുപോയ ചെരുപ്പുകളില്‍ കളിവണ്ടിക്ക്  ചക്രങ്ങള്‍ വെട്ടിയുണ്ടാക്കിയ ബാല്യം !!!
സൈക്കിളിന്‍റെ ചക്രത്തില്‍ വളഞ്ഞ കമ്പുകള്‍ തിരുകി ഊടുവഴികളിലും നടവരമ്പുകളിലും പാഞ്ഞോടി കാല്‍നടക്കാരെ ഭയപ്പെടുത്തിയ ബാല്യം !!!
കപ്പയുടെ കായകൊണ്ട് തീപ്പട്ടി വണ്ടിയുണ്ടാക്കി കളിച്ച ബാല്യം !!!
ഉണങ്ങിയ പെരുമരക്കൊമ്പുകൊണ്ട് ബീഡി വലിക്കാന്‍ ശീലിച്ച ബാല്യം !!!
താഴെക്കുളത്തില്‍ നിന്നും മാനത്തുകണ്ണിയേയും പരല്‍മീനുകളേയും പിടിച്ചു ചിരട്ടവെള്ളത്തില്‍ സൂക്ഷിച്ച ബാല്യം !!!
പൂച്ചെടിക്കമ്പിനാല്‍  തൊട്ടാവാടിചെടിയുടെ നാണം തൊട്ടറിഞ്ഞ ബാല്യം !!!
പിന്നെ മഷിത്തണ്ടും, തുമ്പയും, തെച്ചിയും, വളപ്പൊട്ടും കൊണ്ട് വര്‍ണ്ണശബളമായൊരോണക്കാലം നുകര്‍ന്ന ബാല്യം !!!
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍, പുറത്തു ഹൂങ്കാരത്തോടെ പെയ്തൊഴിയുന്ന മഴയെ പേടിയോടെയും, പിറ്റേന്നത്തെ സ്വച്ചസുന്ദരമായ തെളിഞ്ഞ പ്രഭാതത്തേയും കണ്ടിരുന്ന ബാല്യം !!!
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നിന്‍റെ  യാന്ത്രികതിയിലിരുന്നു ഇന്നലത്തെ ബാല്യ സ്മ്രിതികളെ ലാളിക്കുവാനെനിക്കൊരു ബാല്യം നല്‍കിയവര്‍ക്ക് പ്രണാമം.





Monday, 27 July 2015

ചെമ്മാനം പറഞ്ഞ കഥ

മുളങ്കൂട്ടത്തിന്‍ മര്‍മ്മരം മുറിയുന്ന
സായംസന്ധ്യയില്‍ .....
അന്തിച്ചുവപ്പോലും ചെമ്മാനം
കഥയൊന്നുചോല്ലട്ടെയെന്നാരാഞ്ഞു ...

              ഒരു പകല്‍യാത്രയിലുടനീളം
              കണ്ടകാഴ്ചകള്‍ ചൊല്ലിയോടുങ്ങുമ്പോള്‍
              കിഴക്കുവെട്ടം കാണിക്കവച്ചു... ദിനകരന്‍...
              കഥകേട്ടുറങ്ങുന്നൊരെന്‍ കാതില്‍ മെല്ലെയൊന്നു
              ചൂളംവിളിച്ചു മുളങ്കൂട്ടുകാരെന്നെയുണര്‍ത്തി...

അന്നുകേട്ട കഥകളൊരുനാള്‍
പകര്‍ത്തിടാം നിങ്ങള്‍ക്കായ് ...
ഇനിയുമേറെ ചൊല്ലാനുന്ടെന്നു ..
വാക്കേകിയ ചെമ്മാനമിനിയും
വന്നിടുമേറെ കഥകളുമായി ...



ജയ് ജവാന്‍ ... ജയ് ഹിന്ദ്....

ജയ് ജവാന്‍ ... ജയ് ഹിന്ദ്....
**************************
അഞ്ച് പട്ടാളക്കാർ എന്നും അതിരാവിലെ എഴുന്നേൽക്കും.
കൃത്യം നാലുമണിയ്ക്ക് ജനറൽ ജസ്വന്ത്സിംഹിനു കാപ്പി. പതിവുതെറ്റാതെ ഒൻപതു മണിയ്ക്ക് പ്രാതൽ, വൈകുന്നേരം ഏഴുമണിയ്ക്ക് അത്താഴം.പരേഡ് ഇല്ല, അതിർത്തിയിലെ പിരിമുറുക്കങ്ങളില്ല...
പക്ഷേ, പട്ടാള ചിട്ടകൾക്ക് ഒരു വീഴ്ചയും ഇല്ല. അതിരാവിലെ ജസ്വന്ത് സിംഹിന്റെ ഷൂ പോളീഷ് ചെയ്തുവയ്ക്കും,കിടക്കമടക്കി വയ്ക്കും, യൂണിഫോം തയ്യാറാക്കി വയ്ക്കും...ഒരു പട്ടാളജനറലിനു വേണ്ട എല്ലാ പതിവു പരിചരണങ്ങളും ജൻവന്ത് സിംഹിനു ലഭിക്കുന്നു ...
ഒരേ ഒരു വ്യത്യാസം മാത്രം - ജനറൽ ജസ്വന്ത് സിംഹ് മരിച്ചിട്ട് അൻപത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.
മരിയ്ക്കുമ്പോൽ ജസ്വന്ത് സിംഗ് ഗർവാൾ റൈഫിള്‍സിലെ ഒരു സാധാരണ റൈഫിൾ മാൻ ആയിരുന്നു. മരണശേഷം അത്യപൂർവ്വമായി നൽകാറുള്ള ഉദ്യോഗ കയറ്റം നൽകി സർക്കാർ ജസ്വന്തിനെ ആദരിയ്ക്കുകയായിരുന്നു.
-----------------------
1962 ലെ ഇൻഡോ-ചൈന യുദ്ധം. ഇൻഡ്യയുംചൈനയുംഅവകാശം പറയുന്ന തവാങ് ജില്ല. ഭൂട്ടാനും ഇൻഡ്യയും ടിബറ്റുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനസ്ഥലം. യുദ്ധത്തിൽ പരാജയമേറ്റുകൊണ്ടിരുന്ന ഇൻഡ്യൻ ആർമിയോട് തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചു. ഗർവാൾറൈഫിള്‍സിലെ മിക്ക ജവാന്മാരുംചൈനപട്ടാളത്തിന്റെ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടുകഴിഞ്ഞു. പിൻവാങ്ങിയാൽ തവാങ് ഉൾപ്പെടുന്ന അരുണാചൽ പ്രദേശിലെ മിക്ക ഗ്രാമങ്ങളും ചൈനയുടേ അധീനതയിലാകും. ജസ്വന്ത് സിംഗ് പിന്തിരിയാൻ മനസില്ലായിരുന്നു. കൂടെ സഹായത്തിനു രണ്ടു പട്ടാളക്കാർ മാത്രം ശേഷിച്ചു. മലമുകളിൽ നിരവധി ബങ്കറുകളിൽ ആയുധം സ്ഥാപിച്ചിട്ടുണ്ട്.- പക്ഷേ, ശത്രുവിനോട് പൊരുതുവാൻ മൂന്നു പേർ മാത്രം...ബങ്കറിൽ നിന്നും ബങ്കറിലേയ്ക്ക് ഇഴഞ്ഞു ചെന്നു നിരന്തരം വെടി ഉതിർത്തുകൊണ്ട് ജസ്വന്ത്ശക്തമായ പ്രതിരോധ നിര ഉയർത്തി. പല ദിശകളിൽ ഇന്നും ആക്രമണം നടത്തുന്നതുകൊണ്ട് മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനീസ് പട്ടാളം കരുതി.നീണ്ട എഴുപത്തി രണ്ടു മണിക്കൂർ സമയം ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു.. മൂന്നാം ദിവസം ജസ്വന്തിനു റേഷൻ എത്തിയ്ക്കുവരിൽ നിന്നും മലമുകളിൽ ഇനി ഒരു പട്ടാളക്കാരൻ മാത്രമേ ഉള്ളൂ എന്ന് ചൈനീസ് പട്ടാളം തിരിച്ചറിഞ്ഞു.ഇതിനോടകം ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ജസ്വന്ത് സിംഹ് മുന്നൂറിൽ പരം ചൈനിസ് പട്ടാളക്കാരെ വധിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ ചൈനക്കാർ മുകളിലെത്തി- ജസ്വന്ത് സിൻഹിനെ പിടിച്ചു, നാടിനു വേണ്ടി പോരാടുവാൻ ഒളിഞ്ഞിരുന്ന ഒരു ബങ്കറിനു മുന്നിൽ തന്നെ കഴുമരം ഉണ്ടാക്കി ജസ്വന്ത് സിംഹിനെ അവർ തൽക്ഷണം തൂക്കികൊന്നു. എന്നിട്ടും കലിയടങ്ങാത്ത ചൈനീസ് പട്ടാളം ജസ്വന്ത് സിംഹിന്റെ തലവെട്ടിയെടുത്ത് ചൈനയിലേയ്ക്ക് കൊണ്ട് പോയി. 1962 നവംബർ 21. യുദ്ധം അവസാനിച്ചു. ഒറ്റയ്ക്കു പൊരുതി തോറ്റ ജസ്വന്ത് സിംഹ് എന്ന ഇൻഡ്യൻ ഭടനോട് ചൈനീസ് പട്ടാളക്കാർക്ക് ആദരവ് തോന്നി. ശത്രു രാജ്യത്തിന്റേതെങ്കിലും ആ ധീരജവാന്റെ ബഹുമാനാർത്ഥം ഒരു വെങ്കല പ്രമയുണ്ടാക്കി, വെട്ടിയെടുത്ത തലയോടൊപ്പം ഇൻഡ്യക്ക് കൈമാറി.
സേല പാസിൽ തവാങ് മാർഗ്ഗമധ്യേ ആർമി ഒരു സ്മാരകം പണിതു, ജസ്വന്ത് ഘർ എന്ന് പേരിട്ടു. അവിടെ ചൈന നൽകിയ വെങ്കല പ്രതിമ സ്ഥാപിച്ചു.ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നു മുതൽ ഇന്നുവരെയും ജസ്വന്ത് സിംഹിനെ പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരെ മാറി മാറി പോസ്റ്റ് ചെയ്യുന്നു.ജസ്വന്ത് ഘറിന്റെ അകത്തു ചെന്നാൽ ഭിത്തിയിൽ ജസ്വന്തിന്റെ ഏറ്റവും അടുത്ത അവധി അപേക്ഷയും അതിന്റെ അനുമതിയും കാണാം. ബന്ധുമിത്രാദികളുടെ വിശേഷ ദിവസങ്ങളിൽ ജസ്വന്തിന്റെ പേരിൽ ക്ഷണകത്തുകൾ വരും.ഡ്യൂട്ടിയിലുളള പട്ടാളക്കാർ അവധിയ്ക്കായി അപേക്ഷ നൽകും,ജശ്വസ്ത് സിംഹിന്റെ അവധി അപേക്ഷ ഒരിയ്ക്കലും നിരസിയ്ക്കപെടാറില്ല. വിശേഷങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള പട്ടാള പോസ്റ്റിൽ നിന്നും ചടങ്ങു നടക്കുന്ന ദിവസം ജസ്വന്ത് സിംഹിന്റെ ഒരു പൂർണ്ണകായ ചിത്രം രണ്ടു പട്ടാളക്കാർ കൊണ്ട് ചെല്ലും. ചടങ്ങു കഴിയുമ്പോൽ അതു തിരികെ കൊണ്ട് വരും...വാർഷിക അവധിയിലും അങ്ങിനെ തന്നെ ചെയ്യുന്നു.ആ ദിവസങ്ങളിൽ ജസ്വന്ത് ഘറിൽ ജസ്വന്തിനുവേണ്ടി ഭക്ഷണം തയ്യാർ ചെയ്യിപ്പെടില്ല.ജസ്വന്ത് സിംഗിനു അയക്കുന്ന കത്തുകൾക്ക് ഇന്നും മറുപടി ലഭിയ്ക്കും,അതു വഴി കടന്നു പോകുന്ന പട്ടാളക്കാരൻ- എത്ര ഉന്നതനായാലും വാഹനം നിർത്തി ജസ്വന്തിനു സല്യൂട്ട് ചെയ്തിട്ടേ ഇന്നും പോകാറുള്ളൂ.
തവാങ്ങിനു യാത്ര ചെയ്യുന്ന എല്ലാവർക്കും സൈജന്യമായി ചായയും സമൂസയും നൽകുന്ന ഒരു സ്റ്റാൾ ആർമിയുടേ വകയായി ജസ്വന്ത് ഘറിന്റെ വെളിയിൽ സദാ സമയവും തുറന്നിരിയ്ക്കുന്നു.ജസ്വന്ത് സിംഹിനും നമ്മേപ്പോലെ കുടുംബം ഉണ്ടായിരുന്നു,ബന്ധുക്കളും.
പരാജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന യുദ്ധമുഖത്ത് നിന്നും മടങ്ങിപ്പോരുവാൻ മേലധികാരികളിൽ നിന്നും അനുവാദവും കിട്ടിയിരുന്നു. എങ്കിലും, ഒരു നിയോഗം പോലെ, പതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ മൂന്നു ദിവസം ഒരു വലിയ രാജ്യത്തിന്റെ സൈനിക വ്യൂഹത്തെ ആ ധീരജവാൻ തടഞ്ഞു നിർത്തി. നാൽപ്പത്തി നാലു കോടി ഇൻഡ്യാക്കാരുടെ മാനം കാത്ത റൈഫിൾ മാൻ ജസ്വന്തിനെ ജനറൽ ജസ്വന്ത് ആയി മരണാനന്ത ഉദ്യോഗകയറ്റം ലഭിച്ചു. ആർമിയുടേ ചരിത്രത്തിലേ ഒരു അപൂർവ്വ സംഭവമായി കണക്കാക്കപ്പെടുന്നു.രാജ്യം ജസ്വന്തിനു മഹാർവീർ ചക്ര നൽകി ആദരിച്ചു.ഇന്നും എല്ലാ മാസവും ജസ്വന്ത് സിംഹിന്റെ വിട്ടിൽ മുടങ്ങാതെ ശമ്പളം എത്തുന്നു.രേഖകളിൽ ജനറൽ ജസ്വന്ത് സിംഹ് 1962 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു എങ്കിലും ജീവിച്ചിരിയ്ക്കുന്ന ഒരു പട്ടാള ജനറലിനു കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഇൻഡ്യൻ ആർമി ഇന്നും ജസ്വന്ത് സിംഹിനെ പരിചരിയ്ക്കുന്നു...
മരിച്ചിട്ടും ജീവിയ്ക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ...
***************************
ഭൂമിയ്ക്കുമേൽ മനുഷ്യർ വരച്ച വരകളെല്ലാം ഇല്ലാതാകുകയും, ഇൻഡ്യ-ചൈന എന്നീരാജ്യങ്ങളൊന്നും ഇല്ലാതാകുകയും ചെയ്യുന്ന ഒരു നാൾ ഉണ്ടായേക്കാം.
അന്ധവിശ്വാസവും അതിവൈകാരികതയും പാഴ്ചടങ്ങുകളും ജസ്വന്ത് ഘറിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരിയ്ക്കാം...
എങ്കിലും, ശത്രുക്കളുടേ ആദരവുകൂടിപിടിച്ചുപറ്റിയ ആ വീരജവാൻ ഇൻഡ്യൻ പട്ടാളത്തിന്റെ എക്കാലത്തേയും ആവേശമാണ്,
അരുണാചൽ വാസികളുടേ വീരപുത്രനാണ്....
🙏 Bharath Matha Ki Jai
കടപ്പാടുണ്ട് :Johncy Philipp whatsapp

അമ്പത്തിമൂന്നിന്റെ നിറവില്‍ കെ.എസ് ചിത്ര!!!


അമ്പത്തിമൂന്നിന്റെ നിറവില്‍ കെ.എസ് ചിത്ര!!!
******************************************************************

ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സംഗീതത്തിലൂടെ മലയാളികളുടെയും ഇന്ത്യക്കാരുടെ മുഴുവനും ഹൃദയം കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് അമ്പത്തിമൂന്നു വയസ്സ്. കാലമെത്രയേറെ ചെന്നാലും സംഗീതം മനുഷ്യരെ ഒന്നാക്കുന്നുവെന്ന് തെളിയിക്കുകയാണ് ചിത്ര. ലാളിത്യത്തിന്റെ നേര്‍രൂപമാണ് അവര്‍.
മലയാളികള്‍ക്ക് കേട്ടുമതിവരാത്ത ഒരുപാട് പാട്ടുകള്‍ ഇതിനോടകം ചിത്ര നല്‍കി. മലയാളത്തിന്റെ അതിരുകള്‍ കടന്ന് ഹിന്ദിയിലും തമിഴിലും ചിത്ര തന്റെ ശബ്ദത്തിലൂടെ ഏവരുടെയും മനം കവര്‍ന്നു.
എന്നും ചിരിക്കുന്ന മുഖവുമായി പാട്ടുപാടാനെത്തുമ്പോള്‍ സംഗീതഞ്ജര്‍ക്കും ഊര്‍ജമാണവര്‍. വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ട്. 1979ലാണ് ചിത്ര ആദ്യമായി സിനിമയില്‍ പാടാനായെത്തുന്നത്. എം.ജി രാധാകൃഷ്ണനാണ് സിനിമയില്‍ പാടാനുള്ള അവസരം ഒരുക്കിയത്. അട്ടഹാസമെന്ന ആദ്യ സിനിമയില്‍ ചെല്ലം ചെല്ലം എന്ന പാട്ട് പാടി. ഒരു വര്‍ഷത്തിനു ശേഷമാണ് ചിത്രം പുരത്തിറങ്ങിയത്. പിന്നീട് മലയാള സിനിമാ ഗാനരംഗത്ത് നിറ സാന്നിധ്യമായി ചിത്ര മാറുകയായിരുന്നു. യേശുദാസ്, ചിത്ര കൂട്ടുകെട്ട് മലയാളത്തില് ഒഴിച്ചു കൂടാനാവാത്തതായി. യുവ ഗായകര്‍ പോലും ചിത്രയെപോലെയാന്‍ ആഗ്രഹിച്ചു.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച നീ താനെ അന്നക്കുയില്‍ എന്ന ചിത്രത്തില്‍ ഗാനമാലപിച്ചതോടെ ദക്ഷിണേന്ത്യയില്‍ ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. തുടര്‍ന്ന് പാട്ടുകളിലൂടെ ജൈത്രയാത്ര നടത്തുകയായിരുന്നു ചിത്ര. തമിഴ്, കന്നഡ, തെലുങ്ക്, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങി നിരവധി ഭാഷകളില്‍ ഗാനമാലപിച്ചു.
നിരവധി പുരസ്‌കാരങ്ങളും ഈ ശബ്ദത്തെ തേടിയെത്തി. ആറ് തവണ കേന്ദ്ര സര്‍ക്കാരിന്റെ ആവാര്‍ഡ് മലയാളത്തിലും തമിഴിലുമായുള്ള പാട്ടുകള്‍ക്ക് ലഭിച്ചു. പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളും പരുസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 2005ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.


Sunday, 26 July 2015

നെറികേടിന്‍ കാലം !!!!

മഞ്ഞുപെയ്യുന്ന രാവിലെന്‍ ....
മനസ്സിലൂറിയ കണികകള്‍ ....
അന്യമായി തീരുമെന്നുമീ ....
പകലോന്റെ കരസ്പര്‍ശത്താല്‍ .....

                ഒരുനാള്‍ വരുമെന്നോര്‍ത്തു ...
                ഞാനിന്നും വരവേല്‍ക്കാനൊരുങ്ങുന്നു ....
                കണികകളെയെന്‍ ഗര്‍ഭത്തിലേറ്റുവാന്‍ .....
                പകലോന്റെ കണ്ണോട്ടമേറ്റിടാതെ കാത്തിടാന്‍ ....

വിടരുമാ കണികകള്‍ ...
എന്നെയോര്‍ക്കുമോ എന്നതില്ലനിക്ക്  ...
വ്യെസ്സനമൊട്ടുമേ ...അറിയാമെനിക്കീ ....
കാലം നെറികേടിന്‍ ലോകമെന്നത് ......

Saturday, 25 July 2015

ആര്‍ക്കെങ്കിലും താല്പര്യം തോന്നുന്നുണ്ടെങ്കില്‍ ഇന്‍ബോക്സില്‍ ചോദിക്കാം അഡ്രെസ്സ് തരാം .... ഇന്ബോക്സ് എന്റെയല്ല Sindhu Ram​ ന്‍റെയാണ് ....

ആര്‍ക്കെങ്കിലും താല്പര്യം
തോന്നുന്നുണ്ടെങ്കില്‍ ഇന്‍ബോക്സില്‍ ചോദിക്കാം അഡ്രെസ്സ് തരാം .... ഇന്ബോക്സ്  എന്റെയല്ല  Sindhu Ram​ ന്‍റെയാണ് ....
******************************************************************
https://www.facebook.com/sindhu.ram.50?fref=nf

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറഞ്ഞാണ്
ഞാന്‍ ആ അനാഥ കുട്ടികളെ കുറിച്ചറിയുന്നത് ...
ഫോണ്‍ നമ്പര്‍ തന്നതനുസരിച്ച് അങ്ങോട്ട്‌ വിളിച്ചു ..
കാര്യം എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചു ..... ആ സിസ്റ്റര്‍ 
പറഞ്ഞത് ഇങ്ങനെ യാണ് ......" അറുപതു കുട്ടികള്‍
അവിടെ അവര്‍ക്ക് ഭക്ഷണം തികയുന്നില്ല .... അരിയോ പരിപ്പോ
എന്തേലും ഒക്കെ അയച്ചാലും മതി ട്രെയിനില്‍ ഞങ്ങള്‍ പോയി എടുത്തോളാം
പൈസ ഒന്നുമില്ലേലും ടൂത്ത്‌പേസ്റ്റ്‌ , വെളിച്ചെണ്ണ ബ്രഷ് അങ്ങിനെ
ചില സാധങ്ങള്‍ കിട്ടിയാല്‍ ഉപകാരം .... പെണ്‍കുട്ടികള്‍ അവര്‍ക്ക്
കട്പീസ് തുണികള്‍ കുറഞ്ഞത്‌ കിട്ടിയാലും മതി തയ്ച്ചു കൊടുതോളം..
എന്ന് പറഞ്ഞു ,,,,,
പെണ്‍കുട്ടികളുടെ ഡ്രസ്സ്‌ ഉണ്ടേല്‍ 4 മുതല്‍ 10 വയസു വരെ യുള്ള
കുട്ടികള്‍ ..... പഴയയത് പായ്ക്ക് ചെയ്തു അയക്കാം ആര്‍ക്കു വേണേലും .....
കുറച്ചു കുഞ്ഞുങ്ങള്‍
അവരുടെ ശരീരം മറച്ചു നടക്കട്ടെ .....
മെഡിസിന്‍ വിക്സ് , ക്രോസിന്‍ സിറപ്പ് , അത് പോലുള്ള വയും , ..
ആര്‍ക്കെങ്കിലും താല്പര്യം
തോന്നുന്നുണ്ടെങ്കില്‍ ഇന്‍ബോക്സില്‍ ചോദിക്കാം അഡ്രെസ്സ് തരാം .... മലയാളി സിസ്റ്റര്‍ അന്ത്രാപ്രദേശ്‌ ആണ് .. ട്രെയിനില്‍ അയച്ചാല്‍ പൈസയും കുറവാ ..

ഭാര്യ--------

ഭാര്യ--------
റിസപ്ഷനിൽ ക്രോമിയം പൂശിയ കസേരയിലിരിക്കുന്ന പെണ്‍കുട്ടിയും ശുണ്ട്ടി എടുത്തു .Week end മീറ്റിംഗ് ഇന്നും നീണ്ടുപോയി ..."ഇത്രയും വൈകിച്ചു,ഇനിയും താമസമുണ്ടെങ്കിൽ എന്റെ കൈകളിലെ കെട്ടുകൾ ഒന്നഴിക്കു....ഞാൻ ഒന്ന് മുടി കോതി ചുണ്ടിൽ ചായം പുരട്ടട്ടെ.."അവൾ മുറുമുറുത്തുകൊണ്ടിരുന്നു.വാസ്തവത്തിൽ കൃത്രിമമായ കേശാലങ്കാരം സ്ത്രീകൾക്ക് അഭംഗിയാണ്!!ചുണ്ടിൽ ചായം പുരട്ടുന്നതും..ചർമ്മത്തിന് നല്ലതല്ല എന്ന് ബിജോയ്കു പറയണമെന്നു തോന്നി.....
തീരെ തിടുക്കം കൂട്ടാതെ ബിജോയ്‌ ലാപ്ടോപ് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി_ തന്നെ കാത്തു നില്ക്കുന്ന ഡ്രൈവർ അപ്പാതുരൈ!!"എത്ര നേരമായി കാത്തു കിടക്കുന്നു**&&"...നല്ല ഗാംഭീര്യമുള്ള നോട്ടം പക്ഷെ.....ശബ്ദത്തിലെ വൈകൃതം{സ്ത്രൈണ ശബ്ദം}അയാളുടെ വായ തുറപ്പിക്കില്ല എന്നതാണ് വിചിത്രമായ സംഗതി...
നേരം അധികം ഇരുട്ടിയിരുന്നില്ല...റോഡിൽ സായാഹ്നസഞ്ചാരത്തിനിറങ്ങിയ അറബികളും,ജോലി കഴിഞ്ഞു മടങ്ങുന്നവരുടെ തിരക്കും..റേഡിയോയിൽ വാരാന്ത്യ തട്ടുപോളിപ്പൻ പാട്ടുകൾ..കാർ പാർക്കിങ്ങിൽ കടന്നു..മനസൊന്നിടറിയാതായി ബിജോയ്ക്ക് തോന്നി!!.ലിഫ്റ്റിൽ ആറാം നിലയിൽ സ്വിച് അമർത്തി കാത്തു.ലിഫ്റിറങ്ങി പോക്കറ്റിൽ നിന്നു കീ എടുത്തു വാതിൽ തുറന്ന് കനത്ത നിശബ്ദതയിലേക്ക് കയറുമ്പോൾ വിളിച്ചു പറയാൻ തോന്നി Halooo.......ഞാൻ എത്തി ,,,,,,
വരുന്നേ ...ചായ എടുക്കുകാണേ,,പതിവായിരുന്ന ആ ശബ്ദത്തിന്റെ മാറ്റൊലികൾ,,!!തന്നെ കാത്തിരുന്നിരുന്ന ആ കണ്ണുകൾ ചുവരിലെ ഛായാചിത്രത്തിലേക്ക് അയാളുടെ കണ്ണുകൾ വീണ്ടും വീണ്ടും ചെന്നെത്തി ..."വടിവൊത്ത ശരീരത്തിൽ ഒട്ടും ഉടയാതെ ചുറ്റിയ ചുവന്ന സാരിയിൽ.!!ആനിയുംഒത്തുള്ള തന്റെ ജീവിതത്തിന്റെ നിറം പിടിപ്പിക്കുന്ന ഓർമ്മകൾ.......
രാത്രി വൈകി ഉറങ്ങിയപ്പോഴോ രാവിലെ യാത്രപറഞ്ഞിറങ്ങിയപ്പോഴോ എന്തെങ്കിലും അസുഖം ഉള്ളതായി അവൾ പറഞ്ഞിരുന്നില്ല,ഇടക്കെപ്പോഴോ ഓഫീസിലേക്ക് വന്ന ഫോണ്‍കോൾ..മക്കളുടെ അലമുറയിട്ടുള്ള കരച്ചിൽ....എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുൻപു എല്ലാം കഴിഞ്ഞിരുന്നു...2 ദശാബ്ദക്കാലം തന്നെ കാത്തിരുന്ന ആ മിഴികൾ അടഞ്ഞു പോയിരുന്നു....
ദുഃഖം ആചരിക്കാനെത്തിയവർ,അവരുടെ സംഭാഷണങ്ങൾ,സുഹൃത്തുക്കൾ,ബന്ധുക്കൾ ,ഉപദേശങ്ങൾ.......ഏകാന്തതയിൽ എല്ലാം അഴിഞ്ഞു വീണു,,,പുറത്തു കാണിച്ച കരുത്തിന്റെ മൂടുപടവും....'ഒരു കാര്യം അയാൾ തിരിച്ചറിഞ്ഞു....ജീവിതത്തിന്റെ അതിരുകൾക്കപ്പുറത്ത് മറ്റൊരു ജീവിതം വിഭാവനം ചെയ്യാൻ തനിക്കാവുന്നില്ല എന്നുള്ളത് "........ 

By: Milana Ajith
www.facebook.com/milana.doreen 

Friday, 24 July 2015

എ ഗുണ്ട ആന്‍ഡ്‌ ആന്‍ ആന!!!

ഒരാനയുടെ മുന്നില്‍ നില്‍ക്കാന്‍ നമുക്ക് മുട്ടുവിറക്കില്ല...
കാരണം ആനയുടെ കാലില്‍ ചങ്ങലയുണ്ട് ..
അതെ സമയം ഇതിന്‍റെ നൂറില്‍ ഒരംശം പോലുമില്ലാത്ത ഒരു പോലീസുകാരന്റ്റെയോ കള്ളന്‍റെയോ ഗുണ്ടയുടെയോ മുന്നില്‍ നില്‍ക്കാന്‍ നമുക്ക് പേടിയാണ്.
നീതിയുടെയും നിയമങ്ങളുടെയും ചങ്ങലകള്‍ അവരുടെ മേല്‍ ഉണ്ടെങ്കില്‍ പോലും !!!
മനുഷ്യനു ഭയം മനുഷ്യനോടു തന്നെ ...എന്താല്ലേ ???

Thursday, 23 July 2015

പ്ലിങ്ങിയ ഇന്ദ്രന്‍.

മാസ്മരികലോകമായ ദേവലോകം ...
സുഖനിദ്രയിലാണ് ദേവേന്ദ്രന്‍ ...ചാളുവ ഒലിപ്പിച്ചും കൂര്‍ക്കം വലിച്ചും ഉറക്കം ആസ്വദിക്കുകയാണ് മച്ചുനന്‍ ...അപ്പോഴതാ കര്‍ണ്ണഘടോരമായ ശബ്ദകോലാഹലം ....
രാക്ഷന്സന്മാരുടെ ആക്രമണകാലം ആണ് പെട്ടെന്നതിയാനോര്‍മ്മ വന്നത്. ഹെന്‍റെ ദൈവേ വീണ്ടുമൊരുപാലായനം മണക്കുവാണല്ലോ എന്ന വെപ്രാളത്തില്‍ അങ്ങേരു പെമ്ബിളയെ വിളിച്ചു "എടി ഇന്ദ്രാണിയെ എന്നതാടി അവിടൊരു ബളഹം"
അടുക്കളയില്‍ നിന്നും ചാടിക്കുതിച്ചു വന്ന ഇന്ദ്രാണിയും കേട്ടിരിക്കുന്നു ആ ശബ്ദകോലാഹലം ...
"ആ എനിക്കറിയാന്‍ മേലാ..നിങ്ങളിങ്ങനെ പോത്തുപോലെ കിടന്നുറങ്ങാതെ ആ നാരദണ്ണനെ വിളിച്ചു ചോദിക്ക് മനുഷ്യാ..."
ഇന്നലെ ചെയ്ത സുരപാനത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്ത ഇന്ദ്രന്‍ ഏതാണ്ടൊക്കെ നമ്പര്‍ കുത്തി ഒടുവില്‍ നാരദന്‍ഭായിയെ കിട്ടി. "അളിയാ എന്നതാ ഒരു ബഹളം ..പടയൊരുക്കം വല്ലതുമാണോ? അങ്ങേരുടെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു
"അതെ ദേവേന്ദ്രളിയാ പടയൊരുക്കം തന്നെയാണ്."
പുല്ല് പണിയായല്ലോന്നു ഓര്‍ത്ത് അന്തം വിടുന്നതിനു മുന്‍പായി നാരദര്‍ജി വീണ്ടും മൊഴിഞ്ഞു
" അതങ്ങ് നമ്മുടെ ഭൂമിയിലെ നമ്മുടെ പഴയ കുടുംബത്തില്‍ നിന്നാണ് ..കേരളത്തില്‍"
അവിടെന്താണ് പ്രോബ്ലം എന്നാലോചിച്ച ദേവലോകാധിപന് പഴയ ഓര്‍മ്മകള്‍ തികട്ടിവന്നു. കാവും കുളങ്ങളും നദികളും പച്ചപിടിച്ച മരങ്ങളും മലനിരകളും കടലും കായലും കൊണ്ട് സസ്യലതാധികള്‍ കൊണ്ട് സമ്പുഷ്ടമായ ദൈവങ്ങളുടെ തറവാട്. ഒടുവില്‍ രാക്ഷസന്മാരുമായുണ്ടാക്കിയ സന്ധിയുടെ ഭാഗമായി അവിടം വിട്ടു പോരേണ്ടിവന്നു. പിന്നെ കേട്ടു രക്ഷസന്മാരെയൊക്കെ കീഴ്പ്പെടുത്തി രാഷ്ട്രീയക്കാര്‍ അവിടം കൈയടക്കിയെന്നു. കൊന്നും കൊലവിളിച്ചും കട്ടും കാട് മുറിച്ചും പിടിച്ചും പീഡിപ്പിച്ചും രാഷ്ട്രീയക്കാര്‍ രാക്ഷസന്മാരെക്കാള്‍ ഭീകരമായി തറവാട് നശിപ്പിച്ചുവെന്ന്.
"അളിയാ എന്നാ ഒന്നും മിണ്ടാത്തെ"
നാരദരുടെ ശബ്ദം ദേവേന്ദ്രന്റെ ചിന്തക്ക് വിഘ്നം കുറിച്ചു.
"അവിടെ അങ്ങ് തെക്കായി അളിയനു ഓര്‍മയില്ലേ ? പണ്ട് നമ്മള്‍ രണ്ടടിക്കാന്‍ പോകുമായിരുന്ന ആ മല പൊന്മുടി ..അടിച്ചിട്ട് വെള്ളത്തില്‍ കിടക്കുമായിരുന്നില്ലേ ഒരു തടാകം നെയ്യാര്‍"
"ഒണ്ട് ഒണ്ടളിയാ ഒണ്ട് നല്ല ഓര്‍മയുണ്ട് അവിടുത്തെ തണുപ്പ് ഇപ്പഴും ഫീല്‍ ചെയ്യുന്നളിയാ ..കണ്ടാ? കണ്ടാ ?"
"എന്തോന്ന് കണ്ടാന്ന്.. frown emoticon "
"രോമാഞ്ചം അളിയാ രോമാഞ്ചം ..കണ്ടാ പൊങ്ങിനിക്കണ കണ്ടാ രോമങ്ങള്‍ പൊങ്ങിനിക്കണ കണ്ടാ? "
കോപ്പ് ഇങ്ങേരു ഇതെന്തോന്ന് പറയുന്നതെന്ന് പിറുപിറുത്തു കൊണ്ട് നാരദര്‍ പറഞ്ഞു
" അളിയാ അവിടെ അരുവിക്കരയില്‍ തെരഞ്ഞെടുപ്പു നടക്കുവാ...അതിന്‍റെ കൊട്ടിക്കലാശം ആണളിയന്‍ കേട്ടത്" wink emoticon
ഇന്ദ്രന്‍ സസിയായി ...ഇന്ദ്രാണി സസികലയും wink emoticon
— feeling പ്ലിങ്ങിയ ഇന്ദ്രന്‍.


ലജ്ജിക്കണം നമ്മള്‍...നാണിക്കണം നമ്മള്‍ !!!


"ആറാംക്ലാസ്‌ വിദ്യാര്‍ഥിനിയും 13വയസ്സുകാരിയുമായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ലൈംഗിക തൊഴിലാളിയാക്കി.പ്രായപൂര്‍ത്തിപോലുമാകാത്ത കുഞ്ഞിനെ അറുപതുവയസ്സുവരെയുള്ള വൃദ്ധരും മീന്‍കടച്ചവടക്കാരനും ബാര്‍ബറും സ്‌കൂളില്‍ ഗേറ്റ്‌വെക്കാനെത്തിയ തൊഴിലാളിയും എല്ലാം പീഡിപ്പിച്ചിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ മാതാവ്‌ ആറാമത്തെ ഭര്‍ത്താവിനോടൊപ്പമാണ്‌ ഇവിടെ താമസം. വിവിധ വിവാഹങ്ങളിലായി മൊത്തം ഏഴുമക്കളുണ്ട്‌. അവസാനത്തെ രണ്ടുമക്കളാണ്‌ ഇപ്പോഴത്തെ വിവാഹത്തിലുളളത്‌. മാതാവിന്റെ ആദ്യഭര്‍ത്താവിലെ മകനാണ്‌ 13കാരിയുടെ അനിയത്തിയെയും അനുജനെയും പീഡിപ്പിച്ചത്‌. ഇവരെ ഇന്ന്‌ വൈദ്യപരിശോധയ്‌ക്ക് ഹാജരാക്കും. പ്രതിയെ മുമ്പ്‌ മോഷണക്കുറ്റത്തിന്‌ തവനൂര്‍ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു"
എന്താ പറയുക ..മുകളില്‍ പറഞ്ഞ സംസ്കാരം വേറെങ്ങുമല്ല നമ്മുടെ സാംസ്കാരിക കേരളത്തില്‍ തന്നെയാണ്. ഒരു സ്ത്രീക്ക് ആറു ഭര്‍ത്താക്കന്മാര്‍, കുഴപ്പമില്ല എല്ലാത്തിലും കൂടെ ഏഴു മക്കള്‍, അതും കുഴപ്പമില്ല, ഇനിയാണ് കുഴപ്പം, അച്ഛന്‍ ഏതായാലും പെറ്റ വയര്‍ ഒന്നാണല്ലോ ..അങ്ങനെ വരുമ്പോള്‍ ഈ ഏഴുപേരും സഹോദരര്‍ ആണല്ലോ. ഇതില്‍ മൂത്തവന്‍ അവന്‍റെ പ്രായപൂര്‍ത്തിയാകാത്ത ഇളയ പെങ്ങളെ പീഡിപ്പിക്കുന്നു കൂടാതെ കുഞ്ഞനിയനെയും. എന്തൊരു മനസ്സാണ് അവനു അവന്‍റെ അമ്മ സമ്മാനിച്ചത്‌. മോഷണം ഒക്കെ ചെറുവയസിലെ തുടങ്ങി നല്ലൊരു ക്രിമിനല്‍ ആയി വരാനുള്ള എല്ലാ ട്രെയിനിങ്ങും കിട്ടിക്കഴിഞ്ഞു. ആ അമ്മ തന്നെ സ്വൊന്തം മകളെ വേശ്യാവൃത്തിക്ക് സന്നധയാക്കി. ഇത്ര കുത്തഴിഞ്ഞ സംസ്കാരം മലയാളിക്ക് എങ്ങനെ കൈവരിക്കാന്‍ സാധിച്ചു?
ദൈവത്തിന്‍റെ സ്വന്തം നാടാണത്രെ ...നാണമാകുന്നില്ലേ നിങ്ങള്‍ക്ക്? എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു.
— feeling ലജ്ജിക്കണം നമ്മള്‍...നാണിക്കണം നമ്മള്‍ !!!
ഒരു സൂര്യനമസ്കാരം.... wink emoticon
********************
സമയം രാവിലെ 4.45....
ജനലരികില്‍ കിടന്നുറങ്ങിയിരുന്ന എന്ടെ ചെവിയില്‍ അത്ര മോശമല്ലാത്ത ചൈനിസ് പടക്കത്തിന്ടെ ചീറ്റലും പൊട്ടലും .. പെട്ടെന്നുണര്‍ന്ന എന്നിലെ കമ്പാരാധകന് ആ ചിന്നവെടിക്കട്ട് കാണുവാന്‍ മോഹം... റുമിന് പുറത്ത് ഹാളിലെ ബാല്‍ക്കണിയില്‍ പോയാല്‍ കാണാം ..പക്ഷെ പണ്ടാരം പടച്ചട്ട വാസു കതകടച്ചുറക്കമാണ്..തിരികെ വന്നെന്ടെ ജനല്‍ തുറക്കാന്‍ നോക്കിയിട്ട് പരാജയത്തിന്ടെ സര്‍ബത്തും കുപ്പിയാണ് കിട്ടിയത് ..എന്നാ പിന്നെ ശബ്ദരേഖയാവാം എന്നോര്‍ത്ത് കാതോര്‍ത്തു...അപ്പൊ ദേ പളളീലെ മുക്രീന്ടെ ഉറക്കച്ചടവാര്‍ന്ന ബാങ്കുവിളി...പിന്നെ ടമാര്‍ പഠാറും നിലച്ചു...നിസ്കാരശേഷം പുനരവതരണമുണ്ടാവോ ആവോ????
ഇവിടെ ഈദാഘോഷങള്‍ പൊടിപൊടിക്കുന്നൂന്ന്!!!!
 — feeling ബെര്‍തെ മിസ്സായ വെടിക്കെട്ട്!!!!