എന്‍റെ ഓണം !!!
****************
കുഞ്ഞിളം കൈകളില്‍
കൊന്നപ്പൂവും പൂക്കൂടയും ....
അത്തം പത്തിനോണമെന്നമ്മ പറഞ്ഞു
ഓണമെന്നാലൂണെന്നു ചൊല്ലിയിച്ചേയീ ...
സമ്മാനമായൊരു പുടവയുണ്ടെന്നച്ഛന്‍..
ഓണമെന്നാലൂയലാട്ടമെന്നമ്മായിയും
ഓണം പിന്നെയെന്നും അതിനും മുന്‍പേ
പരീക്ഷയാണതു മറക്കണ്ടായെന്നു ടീച്ചറും ..
എല്ലാം കേട്ടുചിരിക്കുമീതുംബിയൊന്നും
മിണ്ടാതെ ഭജിക്കും മൌനത്തിനര്‍ത്ഥം ..
തേടുമെന്‍ പൈതാലാണെന്റെയോണം !!!
***********************************************
സുനില്‍ ശ്രീപങ്കജം

No comments:
Post a Comment