കോളാമ്പിപൂക്കളില്‍ നിന്നും മഷിപ്പേനയുടെ അടപ്പുകൊണ്ട് പൊട്ടുകള്‍ തീര്‍ത്ത ബാല്യം !!!
കപ്പയുടെ ഇലകളില്‍ മാലയും താലിയും മെനഞ്ഞു വീട് കളിച്ച ബാല്യം !!!
വീടിന്‍റെ ചാണകം മെഴുകിയ വരാന്തയില്‍ ഉരുളന്‍ കല്ലുകള്‍ എറിഞ്ഞു കൊത്തങ്കല്ല് കളിച്ച ബാല്യം !!!
പരന്ന കല്ല് കളത്തിലെറിഞ്ഞു കൊന്തിതൊട്ട് കളിച്ച ബാല്യം !!!
കല്ല് വച്ച് മെടഞ്ഞ ഓലപ്പന്ത് കൊണ്ട് എറിപ്പന്ത് കളിച്ച ബാല്യം !!!
കുമിളച്ചെടിയുടെ കായകൊണ്ട് നെറ്റിയില്‍ പൊട്ടിച്ചു ശബ്ദമുണ്ടാക്കിക്കളിച്ച ബാല്യം !!!
പെച്ചങ്ങയും പ്ലാവിലയും ഈര്‍ക്കിലിയും വാഴനാരും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ച ബാല്യം !!!
തേഞ്ഞുപോയ ചെരുപ്പുകളില്‍ കളിവണ്ടിക്ക് ചക്രങ്ങള്‍ വെട്ടിയുണ്ടാക്കിയ ബാല്യം !!!
സൈക്കിളിന്‍റെ ചക്രത്തില്‍ വളഞ്ഞ കമ്പുകള്‍ തിരുകി ഊടുവഴികളിലും നടവരമ്പുകളിലും പാഞ്ഞോടി കാല്‍നടക്കാരെ ഭയപ്പെടുത്തിയ ബാല്യം !!!
കപ്പയുടെ കായകൊണ്ട് തീപ്പട്ടി വണ്ടിയുണ്ടാക്കി കളിച്ച ബാല്യം !!!
ഉണങ്ങിയ പെരുമരക്കൊമ്പുകൊണ്ട് ബീഡി വലിക്കാന്‍ ശീലിച്ച ബാല്യം !!!
താഴെക്കുളത്തില്‍ നിന്നും മാനത്തുകണ്ണിയേയും പരല്‍മീനുകളേയും പിടിച്ചു ചിരട്ടവെള്ളത്തില്‍ സൂക്ഷിച്ച ബാല്യം !!!
പൂച്ചെടിക്കമ്പിനാല്‍ തൊട്ടാവാടിചെടിയുടെ നാണം തൊട്ടറിഞ്ഞ ബാല്യം !!!
പിന്നെ മഷിത്തണ്ടും, തുമ്പയും, തെച്ചിയും, വളപ്പൊട്ടും കൊണ്ട് വര്‍ണ്ണശബളമായൊരോണക്കാലം നുകര്‍ന്ന ബാല്യം !!!
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍, പുറത്തു ഹൂങ്കാരത്തോടെ പെയ്തൊഴിയുന്ന മഴയെ പേടിയോടെയും, പിറ്റേന്നത്തെ സ്വച്ചസുന്ദരമായ തെളിഞ്ഞ പ്രഭാതത്തേയും കണ്ടിരുന്ന ബാല്യം !!!
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നിന്‍റെ യാന്ത്രികതിയിലിരുന്നു ഇന്നലത്തെ ബാല്യ സ്മ്രിതികളെ ലാളിക്കുവാനെനിക്കൊരു ബാല്യം നല്‍കിയവര്‍ക്ക് പ്രണാമം.

No comments:
Post a Comment