അമ്പത്തിമൂന്നിന്റെ നിറവില്‍ കെ.എസ് ചിത്ര!!!
******************************************************************
ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സംഗീതത്തിലൂടെ മലയാളികളുടെയും ഇന്ത്യക്കാരുടെ മുഴുവനും ഹൃദയം കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് അമ്പത്തിമൂന്നു വയസ്സ്. കാലമെത്രയേറെ ചെന്നാലും സംഗീതം മനുഷ്യരെ ഒന്നാക്കുന്നുവെന്ന് തെളിയിക്കുകയാണ് ചിത്ര. ലാളിത്യത്തിന്റെ നേര്‍രൂപമാണ് അവര്‍.
മലയാളികള്‍ക്ക് കേട്ടുമതിവരാത്ത ഒരുപാട് പാട്ടുകള്‍ ഇതിനോടകം ചിത്ര നല്‍കി. മലയാളത്തിന്റെ അതിരുകള്‍ കടന്ന് ഹിന്ദിയിലും തമിഴിലും ചിത്ര തന്റെ ശബ്ദത്തിലൂടെ ഏവരുടെയും മനം കവര്‍ന്നു.എന്നും ചിരിക്കുന്ന മുഖവുമായി പാട്ടുപാടാനെത്തുമ്പോള്‍ സംഗീതഞ്ജര്‍ക്കും ഊര്‍ജമാണവര്‍. വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ട്. 1979ലാണ് ചിത്ര ആദ്യമായി സിനിമയില്‍ പാടാനായെത്തുന്നത്. എം.ജി രാധാകൃഷ്ണനാണ് സിനിമയില്‍ പാടാനുള്ള അവസരം ഒരുക്കിയത്. അട്ടഹാസമെന്ന ആദ്യ സിനിമയില്‍ ചെല്ലം ചെല്ലം എന്ന പാട്ട് പാടി. ഒരു വര്‍ഷത്തിനു ശേഷമാണ് ചിത്രം പുരത്തിറങ്ങിയത്. പിന്നീട് മലയാള സിനിമാ ഗാനരംഗത്ത് നിറ സാന്നിധ്യമായി ചിത്ര മാറുകയായിരുന്നു. യേശുദാസ്, ചിത്ര കൂട്ടുകെട്ട് മലയാളത്തില് ഒഴിച്ചു കൂടാനാവാത്തതായി. യുവ ഗായകര്‍ പോലും ചിത്രയെപോലെയാന്‍ ആഗ്രഹിച്ചു.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച നീ താനെ അന്നക്കുയില്‍ എന്ന ചിത്രത്തില്‍ ഗാനമാലപിച്ചതോടെ ദക്ഷിണേന്ത്യയില്‍ ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. തുടര്‍ന്ന് പാട്ടുകളിലൂടെ ജൈത്രയാത്ര നടത്തുകയായിരുന്നു ചിത്ര. തമിഴ്, കന്നഡ, തെലുങ്ക്, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങി നിരവധി ഭാഷകളില്‍ ഗാനമാലപിച്ചു.
നിരവധി പുരസ്‌കാരങ്ങളും ഈ ശബ്ദത്തെ തേടിയെത്തി. ആറ് തവണ കേന്ദ്ര സര്‍ക്കാരിന്റെ ആവാര്‍ഡ് മലയാളത്തിലും തമിഴിലുമായുള്ള പാട്ടുകള്‍ക്ക് ലഭിച്ചു. പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളും പരുസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 2005ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.

No comments:
Post a Comment