മാസ്മരികലോകമായ ദേവലോകം ...
സുഖനിദ്രയിലാണ് ദേവേന്ദ്രന്‍ ...ചാളുവ ഒലിപ്പിച്ചും കൂര്‍ക്കം വലിച്ചും ഉറക്കം ആസ്വദിക്കുകയാണ് മച്ചുനന്‍ ...അപ്പോഴതാ കര്‍ണ്ണഘടോരമായ ശബ്ദകോലാഹലം ....
രാക്ഷന്സന്മാരുടെ ആക്രമണകാലം ആണ് പെട്ടെന്നതിയാനോര്‍മ്മ വന്നത്. ഹെന്‍റെ ദൈവേ വീണ്ടുമൊരുപാലായനം മണക്കുവാണല്ലോ എന്ന വെപ്രാളത്തില്‍ അങ്ങേരു പെമ്ബിളയെ വിളിച്ചു "എടി ഇന്ദ്രാണിയെ എന്നതാടി അവിടൊരു ബളഹം"
അടുക്കളയില്‍ നിന്നും ചാടിക്കുതിച്ചു വന്ന ഇന്ദ്രാണിയും കേട്ടിരിക്കുന്നു ആ ശബ്ദകോലാഹലം ...
"ആ എനിക്കറിയാന്‍ മേലാ..നിങ്ങളിങ്ങനെ പോത്തുപോലെ കിടന്നുറങ്ങാതെ ആ നാരദണ്ണനെ വിളിച്ചു ചോദിക്ക് മനുഷ്യാ..."
ഇന്നലെ ചെയ്ത സുരപാനത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്ത ഇന്ദ്രന്‍ ഏതാണ്ടൊക്കെ നമ്പര്‍ കുത്തി ഒടുവില്‍ നാരദന്‍ഭായിയെ കിട്ടി. "അളിയാ എന്നതാ ഒരു ബഹളം ..പടയൊരുക്കം വല്ലതുമാണോ? അങ്ങേരുടെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു
"അതെ ദേവേന്ദ്രളിയാ പടയൊരുക്കം തന്നെയാണ്."
പുല്ല് പണിയായല്ലോന്നു ഓര്‍ത്ത് അന്തം വിടുന്നതിനു മുന്‍പായി നാരദര്‍ജി വീണ്ടും മൊഴിഞ്ഞു
" അതങ്ങ് നമ്മുടെ ഭൂമിയിലെ നമ്മുടെ പഴയ കുടുംബത്തില്‍ നിന്നാണ് ..കേരളത്തില്‍"
അവിടെന്താണ് പ്രോബ്ലം എന്നാലോചിച്ച ദേവലോകാധിപന് പഴയ ഓര്‍മ്മകള്‍ തികട്ടിവന്നു. കാവും കുളങ്ങളും നദികളും പച്ചപിടിച്ച മരങ്ങളും മലനിരകളും കടലും കായലും കൊണ്ട് സസ്യലതാധികള്‍ കൊണ്ട് സമ്പുഷ്ടമായ ദൈവങ്ങളുടെ തറവാട്. ഒടുവില്‍ രാക്ഷസന്മാരുമായുണ്ടാക്കിയ സന്ധിയുടെ ഭാഗമായി അവിടം വിട്ടു പോരേണ്ടിവന്നു. പിന്നെ കേട്ടു രക്ഷസന്മാരെയൊക്കെ കീഴ്പ്പെടുത്തി രാഷ്ട്രീയക്കാര്‍ അവിടം കൈയടക്കിയെന്നു. കൊന്നും കൊലവിളിച്ചും കട്ടും കാട് മുറിച്ചും പിടിച്ചും പീഡിപ്പിച്ചും രാഷ്ട്രീയക്കാര്‍ രാക്ഷസന്മാരെക്കാള്‍ ഭീകരമായി തറവാട് നശിപ്പിച്ചുവെന്ന്.
"അളിയാ എന്നാ ഒന്നും മിണ്ടാത്തെ"
നാരദരുടെ ശബ്ദം ദേവേന്ദ്രന്റെ ചിന്തക്ക് വിഘ്നം കുറിച്ചു.
"അവിടെ അങ്ങ് തെക്കായി അളിയനു ഓര്‍മയില്ലേ ? പണ്ട് നമ്മള്‍ രണ്ടടിക്കാന്‍ പോകുമായിരുന്ന ആ മല പൊന്മുടി ..അടിച്ചിട്ട് വെള്ളത്തില്‍ കിടക്കുമായിരുന്നില്ലേ ഒരു തടാകം നെയ്യാര്‍"
"ഒണ്ട് ഒണ്ടളിയാ ഒണ്ട് നല്ല ഓര്‍മയുണ്ട് അവിടുത്തെ തണുപ്പ് ഇപ്പഴും ഫീല്‍ ചെയ്യുന്നളിയാ ..കണ്ടാ? കണ്ടാ ?"
"എന്തോന്ന് കണ്ടാന്ന്.. frown emoticon "
"രോമാഞ്ചം അളിയാ രോമാഞ്ചം ..കണ്ടാ പൊങ്ങിനിക്കണ കണ്ടാ രോമങ്ങള്‍ പൊങ്ങിനിക്കണ കണ്ടാ? "
കോപ്പ് ഇങ്ങേരു ഇതെന്തോന്ന് പറയുന്നതെന്ന് പിറുപിറുത്തു കൊണ്ട് നാരദര്‍ പറഞ്ഞു
" അളിയാ അവിടെ അരുവിക്കരയില്‍ തെരഞ്ഞെടുപ്പു നടക്കുവാ...അതിന്‍റെ കൊട്ടിക്കലാശം ആണളിയന്‍ കേട്ടത്" wink emoticon
ഇന്ദ്രന്‍ സസിയായി ...ഇന്ദ്രാണി സസികലയും wink emoticon

No comments:
Post a Comment