ഭാര്യ--------
റിസപ്ഷനിൽ ക്രോമിയം പൂശിയ കസേരയിലിരിക്കുന്ന പെണ്‍കുട്ടിയും ശുണ്ട്ടി എടുത്തു .Week end മീറ്റിംഗ് ഇന്നും നീണ്ടുപോയി ..."ഇത്രയും വൈകിച്ചു,ഇനിയും താമസമുണ്ടെങ്കിൽ എന്റെ കൈകളിലെ കെട്ടുകൾ ഒന്നഴിക്കു....ഞാൻ ഒന്ന് മുടി കോതി ചുണ്ടിൽ ചായം പുരട്ടട്ടെ.."അവൾ മുറുമുറുത്തുകൊണ്ടിരുന്നു.വാസ്തവത്തിൽ കൃത്രിമമായ കേശാലങ്കാരം സ്ത്രീകൾക്ക് അഭംഗിയാണ്!!ചുണ്ടിൽ ചായം പുരട്ടുന്നതും..ചർമ്മത്തിന് നല്ലതല്ല എന്ന് ബിജോയ്കു പറയണമെന്നു തോന്നി.....
തീരെ തിടുക്കം കൂട്ടാതെ ബിജോയ് ലാപ്ടോപ് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി_ തന്നെ കാത്തു നില്ക്കുന്ന ഡ്രൈവർ അപ്പാതുരൈ!!"എത്ര നേരമായി കാത്തു കിടക്കുന്നു**&&"...നല്ല ഗാംഭീര്യമുള്ള നോട്ടം പക്ഷെ.....ശബ്ദത്തിലെ വൈകൃതം{സ്ത്രൈണ ശബ്ദം}അയാളുടെ വായ തുറപ്പിക്കില്ല എന്നതാണ് വിചിത്രമായ സംഗതി...
നേരം അധികം ഇരുട്ടിയിരുന്നില്ല...റോഡിൽ സായാഹ്നസഞ്ചാരത്തിനിറങ്ങിയ അറബികളും,ജോലി കഴിഞ്ഞു മടങ്ങുന്നവരുടെ തിരക്കും..റേഡിയോയിൽ വാരാന്ത്യ തട്ടുപോളിപ്പൻ പാട്ടുകൾ..കാർ പാർക്കിങ്ങിൽ കടന്നു..മനസൊന്നിടറിയാതായി ബിജോയ്ക്ക് തോന്നി!!.ലിഫ്റ്റിൽ ആറാം നിലയിൽ സ്വിച് അമർത്തി കാത്തു.ലിഫ്റിറങ്ങി പോക്കറ്റിൽ നിന്നു കീ എടുത്തു വാതിൽ തുറന്ന് കനത്ത നിശബ്ദതയിലേക്ക് കയറുമ്പോൾ വിളിച്ചു പറയാൻ തോന്നി Halooo.......ഞാൻ എത്തി ,,,,,,
വരുന്നേ ...ചായ എടുക്കുകാണേ,,പതിവായിരുന്ന ആ ശബ്ദത്തിന്റെ മാറ്റൊലികൾ,,!!തന്നെ കാത്തിരുന്നിരുന്ന ആ കണ്ണുകൾ ചുവരിലെ ഛായാചിത്രത്തിലേക്ക് അയാളുടെ കണ്ണുകൾ വീണ്ടും വീണ്ടും ചെന്നെത്തി ..."വടിവൊത്ത ശരീരത്തിൽ ഒട്ടും ഉടയാതെ ചുറ്റിയ ചുവന്ന സാരിയിൽ.!!ആനിയുംഒത്തുള്ള തന്റെ ജീവിതത്തിന്റെ നിറം പിടിപ്പിക്കുന്ന ഓർമ്മകൾ.......
രാത്രി വൈകി ഉറങ്ങിയപ്പോഴോ രാവിലെ യാത്രപറഞ്ഞിറങ്ങിയപ്പോഴോ എന്തെങ്കിലും അസുഖം ഉള്ളതായി അവൾ പറഞ്ഞിരുന്നില്ല,ഇടക്കെപ്പോഴോ ഓഫീസിലേക്ക് വന്ന ഫോണ്‍കോൾ..മക്കളുടെ അലമുറയിട്ടുള്ള കരച്ചിൽ....എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുൻപു എല്ലാം കഴിഞ്ഞിരുന്നു...2 ദശാബ്ദക്കാലം തന്നെ കാത്തിരുന്ന ആ മിഴികൾ അടഞ്ഞു പോയിരുന്നു....
ദുഃഖം ആചരിക്കാനെത്തിയവർ,അവരുടെ സംഭാഷണങ്ങൾ,സുഹൃത്തുക്കൾ,ബന്ധുക്കൾ ,ഉപദേശങ്ങൾ.......ഏകാന്തതയിൽ എല്ലാം അഴിഞ്ഞു വീണു,,,പുറത്തു കാണിച്ച കരുത്തിന്റെ മൂടുപടവും....'ഒരു കാര്യം അയാൾ തിരിച്ചറിഞ്ഞു....ജീവിതത്തിന്റെ അതിരുകൾക്കപ്പുറത്ത് മറ്റൊരു ജീവിതം വിഭാവനം ചെയ്യാൻ തനിക്കാവുന്നില്ല എന്നുള്ളത് "........
By: Milana Ajith
www.facebook.com/milana.doreen

No comments:
Post a Comment